
വാഷിംഗ്ടൺ: തന്റെ റിപ്പബ്ലിക്കൻ പാർട്ടി കൂടുതൽ ശക്തമായി തിരിച്ചെത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിഡ്ടേം തിരഞ്ഞെടുപ്പിൽ പാർട്ടി കനത്ത തിരിച്ചടി നേരിട്ട പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. തന്റെ സർക്കാരിന് കീഴിൽ റോക്കറ്റ് പോലെ കുതിച്ച ഓഹരി വിപണിക്ക് ഒറ്റ ദിവസം കൊണ്ട് 3 ട്രില്യൺ ഡോളറിന്റെ നഷ്ടമുണ്ടായെന്നും ട്രംപ് പറഞ്ഞു. നവംബർ മൂന്നിന് നടന്ന തിരഞ്ഞെടുപ്പിലൂടെ യു.എസ് കോൺഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻമാരിൽ നിന്ന് എതിരാളികളായ ഡെമോക്രാറ്റിക് പാർട്ടി പിടിച്ചെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |