
ലണ്ടൻ: ഇക്കൊല്ലത്തെ ബുക്കർ സമ്മാന ജേതാവിനെ നാളെ അറിയാം. ഇന്ത്യൻ സമയം, പുലർച്ചെ 3.15 മുതൽ ലണ്ടനിലെ ഓൾഡ് ബില്ലിംഗ്‌സ്‌ഗേറ്റിലാണ് ചടങ്ങ്. 50,000 പൗണ്ടാണ് (62,78,525 രൂപ) സമ്മാനത്തുക. 163 നോവലുകളിൽ നിന്ന് ആറെണ്ണം ഷോർട്ട്‌ലിസ്റ്റിൽ ഇടംനേടി. ദ എൻഡ് ഒഫ് എവരിതിംഗ് (എം. ജോൺ ഹാരിസൺ), ദ ഡിസപ്പിയറേഴ്സ് (മർലൻ ജെയിംസ്), ബ്ലാക്ക് ബാഗ് (ലൂക്ക് കെന്നാർഡ്), മേ വീ ഫീഡ് ദ കിംഗ് (റീബേക്ക പെറി), ദ തിംഗ്സ് വീ നെവർ സേ (എലിസബത്ത് സ്ട്രൗട്ട്), ജോൺ ഒഫ് ജോൺ (ഡഗ്ലസ് സ്റ്റുവർട്ട്) എന്നിവയാണ് ഷോർട്ട്‌ലിസ്റ്റിൽ ഇടംനേടിയവ. മർലൻ ജെയിംസിനും ഡഗ്ലസ് സ്റ്റുവർട്ടിനും മുമ്പ് ബുക്കർ ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ രചിച്ച് യു.കെയിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന മികച്ച കൃതികൾക്കാണ് ബുക്കർ സമ്മാനം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |