SignIn
Kerala Kaumudi Online
Monday, 07 September 2026 12.42 AM IST

തകർന്നടിഞ്ഞ വീടുകൾക്കിടയിൽ നിന്നും 100ലധികം പലസ്തീനികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു; വിതുമ്പി ബന്ധുക്കൾ

gaza-city
ഇമാം അൽഷാഫി പള്ളിക്ക് സമീപം പൊതുദർശനത്തിന് വച്ച മൃതദേഹങ്ങൾ

ഗാസ സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും നൂറോളം പലസ്തീനികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു. ഗാസ സിറ്റി സിവിൽ ഡിഫൻസ് ടീമുകളുടെ നേതൃത്വത്തിലായിരുന്നു കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുത്തത്. യുദ്ധത്തിനിടയിൽ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു നടപടി. മൃതദേഹങ്ങൾ ഗാസ സിറ്റിയിലെത്തിച്ച് ഇമാം അൽഷാഫി പള്ളിക്ക് സമീപം പൊതുദർശനത്തിന് വച്ച ശേഷം കബറടക്കി.

പാലസ്തീൻ പതാകകളിൽ പൊതിഞ്ഞ മൃതദേഹങ്ങൾക്ക് സമീപം പൂക്കളും ചിത്രങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് പള്ളിയിൽ തടിച്ചുകൂടിയത്. തങ്ങൾ ഏറെക്കാലമായി കാത്തിരുന്ന പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാനും തിരിച്ചറിയാനുമായി നിരവധി പേരാണ് പള്ളിയിൽ എത്തിയത്.

തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് ഗാസ സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ പക്കൽ വളരെ കുറഞ്ഞ എണ്ണം എക്സ്‌വേറ്ററുകളും പഴകിയ ഉപകരണങ്ങളും മാത്രമാണ് രക്ഷാപ്രവർത്തനത്തിനായി ഉള്ളതെന്ന് അനഡോലു ഏജൻസി റിപ്പോർട്ട് ചെയ്‌തു. തകർന്ന കെട്ടിടങ്ങൾ നീക്കം ചെയ്യാൻ ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ ഗാസയിലേക്ക് പ്രവേശിക്കുന്നത് കർശനമായി നിയന്ത്രിച്ചിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമാണ്. എങ്കിലും പരിമിതികൾക്കിടയിൽ മരിച്ചവരെ അവരുടെ കുടുംബങ്ങൾക്ക് തിരികെ നൽകുകയെന്ന ലക്ഷ്യത്തോടെ രാപ്പകലില്ലാതെ തകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ തിരച്ചിൽ തുടരുകയാണ് രക്ഷാപ്രവർത്തകർ.

English Summary

Nearly 100 Palestinian bodies were recovered from the rubble of buildings destroyed in Israeli attacks in Gaza City. Civil Defence teams carried out the recovery operation as part of ongoing efforts to locate people trapped under collapsed structures.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAZA, GAZA CITY, LATESTNEWS, RECOVERED BODIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360