
ബംഗളൂരു: കർണാടകത്തിൽ ഇനി അദ്ധ്യാപകർക്ക് പേരിന് മുമ്പായി പദവി ചേർക്കാം. ഡോക്ടർമാർ അവരുടെ പേരിന് മുന്നിൽ ' Dr' എന്നും പ്രൊഫസർമാർ പേരിന് മുന്നിൽ 'Prof.' എന്നും ചേർക്കുന്നതിന് സമാനമായി Tr ( -Teacher) എന്നുചേർക്കാം. ഇതിന് സർക്കാർ അനുമതി നൽകിയതായി കഴിഞ്ഞ ദിവസം കൂട്ലിഗിയിൽ നടന്ന അദ്ധ്യാപകദിന ചടങ്ങിൽ മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് അദ്ധ്യാപകർക്ക് പദവി സൂചിപ്പിക്കുന്ന നാമം ചേർക്കാൻ അനുമതി നൽകുന്നത്.
അദ്ധ്യാപകരെ ബഹുമാനിക്കുന്ന സമൂഹം അവരുടെ ഭാവിയെയാണ് ബഹുമാനിക്കുന്നതെന്ന് ശിവകുമാർ പറഞ്ഞു. ജീവൻ നൽകുന്ന മാതാവും പഠിപ്പിക്കുന്ന അദ്ധ്യാപകനും ദൈവത്തെ പോലെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |