SignIn
Kerala Kaumudi Online
Sunday, 04 October 2026 3.49 AM IST

'വംശഹത്യയും ബലാൽസംഗവും അടിമത്തവും നടപ്പാക്കുന്നവരാണ് അവർ'; ചൈനയിലും പാകിസ്ഥാനിലുമുള‌ള ആഗോള ഭീകര സിൻഡിക്കേ‌റ്റാണ് ഐസിസെന്ന് ഇന്ത്യ ഐക്യരാഷ്‌ട്ര സഭയിൽ

isis

ഐക്യരാഷ്‌ട്രസഭ: ചൈനയ്‌ക്കും പാകിസ്ഥാനും ഒപ്പം ആഗോള ഭീകര സംഘടനകളിൽ നിന്നുമുള‌ള ഭീഷണികളും രാജ്യത്തിനുണ്ടെന്ന് ഐക്യരാഷ്‌ട്ര സഭയിൽ ഇന്ത്യ. പശ്ചിമേഷ്യയിൽ വളരെയധികം ശക്തിയുള‌ള ഐസിസ് ഒരു സാധാരണ ഭീകര സംഘടനയല്ലെന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒരു ആഗോള സിൻഡിക്കേ‌റ്റായാണ് അവർ പ്രവർത്തിക്കുന്നതെന്നും യു.എനിലെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ആർ.രവീന്ദ്ര അഭിപ്രായപ്പെട്ടു.

ഭീകരപ്രവർത്തനങ്ങൾക്ക് എതിരായ ഉത്തരവാദിത്വം ഏ‌റ്റെടുക്കുന്നതും അത്തരം ഭീകരപ്രവർത്തനം നടത്തുന്ന രാജ്യങ്ങൾക്ക് എതിരെ നടപടിയെടുക്കുന്നതും ഭീകരവാദത്തിനെതിരായ ആഗോള പോരാട്ടത്തിന് വിശ്വാസ്യത പകരുമെന്ന് ആർ.രവീന്ദ്ര ഐക്യരാഷ്‌ട്ര സഭയിൽ പറഞ്ഞു.

'ഇറാഖിലും സിറിയയിലും തങ്ങളുടെ അധീനതയിലുള‌ള പ്രദേശങ്ങളിൽ ഐസിസ് ആസൂത്രിതമായി വംശഹത്യയും ബലാൽസംഗവും തട്ടിക്കൊണ്ടുപോകലും അടിമത്തവും നടപ്പാക്കിയെന്ന് ആർ.രവീന്ദ്ര അറിയിച്ചു. അതിനാൽതന്നെ അവരെ വെറുമൊരു ഭീകരസംഘടനയായി കാണാൻ സാധിക്കില്ല. നമ്മുടെ അയൽരാജ്യങ്ങളിലുമുള‌ള ഒരു ആഗോള സിൻഡിക്കേ‌റ്റാണ് അവർ.' ഇന്ത്യ അറിയിച്ചു.

'ഇസ്ളാമിക് സ്‌റ്റേ‌റ്റ് ഇറാഖിലെ ജനങ്ങൾക്കെതിരെ മനുഷ്യത്വരഹിതമായ അതിക്രമങ്ങൾ പലതും നടത്തി. 39 ഇന്ത്യക്കാർ ഇത്തരം അതിക്രമങ്ങൾക്ക് ഇരകളായി.' ഐസിസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിന്റെ നടപടികൾ വിശദമാക്കുന്ന സുരക്ഷാ കൗൺസിലിലാണ് ആർ. രവീന്ദ്ര ഈ അഭിപ്രായം പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, INDIA, ABOUT, ISIS GROUP, PAKISTAN, CHINA PLA, UN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360