SignIn
Kerala Kaumudi Online
Friday, 02 October 2026 8.52 AM IST

ദക്ഷിണ കൊറിയയിൽ ഷീ ജിൻപിംഗിന്റെ പേരുള്ള റെസ്‌റ്റോറന്റ് അടിച്ചുതകർത്തു

f

സോൾ: ദക്ഷിണ കൊറിയയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ പേരുള്ള റെസ്‌റ്റോറന്റ് ചൈനീസ് പൗരന്മാരുടെ സംഘം അടിച്ചുതകർത്തു. അക്രമത്തിന് തൊട്ടുപിന്നാലെ ഇവർ സ്വന്തം നാട്ടിലേക്ക് കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു. സോളിന് തെക്കുള്ള സോങ്നാം നഗരത്തിലുള്ള ഷീ ജിൻപിംഗ് റെസ്‌റ്റോറന്റിൽ സെപ്റ്റംബർ 24ന് പുലർച്ചെയാണ് സംഭവം.

മുഖംമൂടി ധരിച്ച നാലംഗ സംഘം റെസ്‌റ്റോറന്റിലേക്ക് അതിക്രമിച്ചു കയറി ഫർണിച്ചറുകൾ തകർത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ ഏറ്റവും മികച്ച ചൈനീസ് റെസ്‌റ്റോറന്റ് ആയിരിക്കണം ഇതെന്ന് ആഗ്രഹിച്ചതിനാലാണ് താൻ ഷീ ജിൻപിംഗ് എന്ന പേര് തിരഞ്ഞെടുത്തതെന്ന് റെസ്‌റ്റോറന്റ് ഉടമ പറഞ്ഞു. പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെസ്‌റ്റോറന്റ് ആരംഭിച്ച് എട്ട് വർഷമായെങ്കിലും കഴിഞ്ഞ ഒരു വർഷമായി മാത്രമാണ് ഇതിന്റെ പേര് മാറ്റണം എന്ന ആവശ്യങ്ങൾ ഉയരാൻ തുടങ്ങിയതെന്നും ഉടമ വെളിപ്പെടുത്തി. പേര് മാറ്റണം എന്ന് ആവശ്യപ്പെട്ട് ഡസൻ കണക്കിന് ഫോൺ കോളുകളാണ് ഉടമയ്ക്ക് ലഭിച്ചത്. ചിലർ പണം വാഗ്ദാനം ചെയ്തിരുന്നു.

ഏകദേശം 15 ദശലക്ഷം വോണിന്റെ നാശനഷ്ടങ്ങൾ റെസ്‌റ്റോറന്റിലുണ്ടായി. റെസ്‌റ്റോറന്റിന് പുതിയൊരു പേര് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഉടമ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360