SignIn
Kerala Kaumudi Online
Saturday, 03 October 2026 9.19 AM IST

ഫ്ളൈദുബായ് ആക്രമണം, സഹപൈലറ്റിനെ തിരിച്ചറിഞ്ഞു; തീവ്രവാദ സ്വാധീനമുള്ളതിനാൽ വിമാനം പറത്താൻ സ്വന്തം രാജ്യത്തിൽ വിലക്ക്

flydubai
ഫ്ളൈദുബായ് വിമാനം

അബുദാബി: ഫ്ലൈ ദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ സഹപൈലറ്റിന്റെ വിവരങ്ങൾ പുറത്ത്. ഒമാൻ പൗരനായ ഹമാം അൽഹമാമിയാണ് സഹപൈലറ്റ് എന്ന് വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു. യുഎഇയിൽ ജനിച്ച ഹമാമിന്റെ പിതാവ് ഒമാൻ സ്വദേശിയും മാതാവ് സിറിയക്കാരിയുമാണ്. തീവ്രവാദപരമായ കാഴ്ചപ്പാടുകളുണ്ടെന്ന് കണ്ടെത്തിയതിനാൽ സ്വന്തം രാജ്യമായ ഒമാൻ ഇയാളെ വിമാനം പറത്തുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.

ഹമാം കൂടുതൽ സമയവും സിറിയയിലാണ് ചെലവഴിച്ചിരുന്നത്. അവിടെ നിന്നാകാം തീവ്രവാദ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടതെന്നാണ് നിഗമനം. 2024ൽ ഒമാൻ എയറിൽ കോ-പൈലറ്റ് ട്രെയിനിയായി ജോലി ചെയ്യുന്നതിനിടെ ഇയാളുടെ കൈവശം തീവ്രവാദ സ്വഭാവമുള്ള വസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് വിമാനം പറത്തുന്നതിൽ നിന്ന് വിലക്കിയെങ്കിലും എയർലൈനിൽ ഭരണപരമായ ചുമതലകളിൽ ജോലി തുടരാൻ അനുവദിച്ചു. ഒമാൻ എയറിൽ ഏഴുവർഷമാണ് ജോലി ചെയ്തത്.

ഈ വിലക്ക് നിലനിൽക്കെത്തന്നെ, ദുബായ് ആസ്ഥാനമായുള്ള 'ഫ്ലൈദുബായ്' അദ്ദേഹത്തെ ജോലിക്ക് നിയമിക്കുകയായിരുന്നു. യുഎഇയെയും ഇസ്രായേലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ റൂട്ടിൽ വിമാനം പറത്താൻ അവസരം നൽകുകയും ചെയ്തു.

ഫ്ലൈദുബായിൽ എട്ടു മാസം മാത്രമാണ് ഹമാം ജോലി ചെയ്തിരുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഫ്ലൈദുബായ് വിമാനം ഇസ്രയേലിൽ തകർക്കാൻ ഇയാൾ പദ്ധതിയുണ്ടായിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 9/11 മാതൃകയിൽ ഇടിച്ചിറക്കാനാണ് പദ്ധതിയിട്ടിരുന്നത്. വിമാന ആക്രമണത്തിന് നാല് മണിക്കൂറുകൾക്ക് ശേഷം ഇയാളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ ഒസാമ ബിൻ ലാദൻ അടക്കമുള്ള കൊടും ക്രിമിനലുകലുടെ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇത് മുൻകൂട്ടി സെറ്റ് ചെയ്തതാണെന്നാണ് വിവരം.

English Summary

A Wall Street Journal report identified Flydubai co-pilot Hamam Al Hamami as an Omani national who was previously banned from flying in Oman over alleged extremist views. Despite the ban, he joined Flydubai and reportedly planned to crash a flight into Israel. His social media accounts allegedly displayed extremist figures after the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLYDUBAI CO PILOT, HAMAM ALHAMAMI, FLYDUBAI ATTACK, ABU DHABI FLIGHT INCIDENT, FLYDUBAI CO PILOT ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360