SignIn
Kerala Kaumudi Online
Thursday, 10 September 2026 1.14 PM IST

ഹിസ്‌ബുള്ളയ്‌ക്കെതിരായ പേജർ ആക്രമണം, പിന്നിൽ ഇസ്രയേൽ തന്നെ, സമ്മതിച്ച് നെതന്യാഹു

READ ENGLISH VERSION
israel

ടെൽ അവീവ്: ലെബനനിൽ സെപ്‌തംബർ മാസത്തിൽ 40 പേരുടെ മരണത്തിനും 3000 പേർക്ക് പരിക്കേൽക്കാനും ഇടയായ പേജർ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് സമ്മതിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലെബനനിലെ പേജർ ആക്രമണത്തിന് താനാണ് അനുമതി നൽകിയതെന്ന് നെതന്യാഹു സമ്മതിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമെർ ദോസ്‌ത്രി പറഞ്ഞു.

ഹിസ്‌ബുള്ള തലവൻ ഹസൻ നസ്രള്ളയെ കൊലപ്പെടുത്തിയതും തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് നെതന്യാഹു സമ്മതിച്ചു. പ്രതിരോധ വിഭാഗത്തിലെ മുതിർന്ന അംഗങ്ങളുടെയും രാജ്യത്തെ മറ്റ് രാഷ്‌‌ട്രീയ നേതാക്കളുടെയും എതിർപ്പ് വകവയ്‌‌ക്കാതെയാണ് താൻ ഈ രണ്ട് തീരുമാനവും എടുത്തതെന്ന് നെതന്യാഹു പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.

30 മിനിട്ടിനിടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി പേജറുകൾ പൊട്ടിത്തെറിച്ച സംഭവം ലെബനനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. നിരവധി ഹിസ്‌ബുള്ള നേതാക്കൾ മരിച്ചതിനൊപ്പം പലർക്കും ഗുരുതര പരിക്കേൽക്കാനും സ്‌ഫോടനം കാരണമായി. സംഭവത്തിൽ ഐക്യരാഷ്‌‌ട്ര സഭാ ലേബർ ഏജൻസിക്ക് ലെബനൻ പരാതി നൽകിയിരുന്നു.

ഹിസ്‌ബുള്ള തലവന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഇറാൻ, ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു. അതേസമയം ഇറാന്റെ അവകാശവാദം തള്ളിയ ഇസ്രയേൽ ഇറാന്റെ മിക്ക മിസൈലുകളെയും തങ്ങളുടെ മിസൈൽ പ്രതിരോധ സംവിധാനം തകർത്തുവെന്ന് വ്യക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, NETANYAHU, ISRAEL, HISBULLA, PAGERATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360