ടെഹ്റാൻ: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാരചടങ്ങുകൾക്കായി ഇന്നലെ മുതൽ ആയിരക്കണക്കിന് ജനങ്ങളാണ് ടെഹ്റാനിലേക്ക് ഒഴുകിയെത്തുന്നത്. ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി സൂക്ഷിച്ചിരുന്നു. ഖമനേയിയുടെ 14മാസം മാത്രം പ്രായമുള്ള കൊച്ചുമകൾ സഹ്റ മുഹമ്മദി ഗൊൽപായെഗനിയുടെ ശവപേടകം ആദരമർപ്പിക്കാനെത്തിയർക്ക് കൂടുതൽ ഹൃദയഭേദകമായി.
ടെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ലയിലാണ് പൊതുദർശനം നടക്കുന്നത്. ഇറാന്റെ ദേശീയപതാകയിൽ പൊതിഞ്ഞായിരുന്നു ശവപ്പെട്ടികളിൽ പൊതുദർശന വേദിയിലെത്തിച്ചത്. കുഞ്ഞുശവപ്പെട്ടിക്കരികിൽ സഹ്റയുടെ മനോഹരമായ ചിത്രവും സൂക്ഷിച്ചിരുന്നു. ഇത് അന്തിമോപചാരം അർപ്പിക്കാനെത്തിയവരുടെ കണ്ണിനെ ഈറനണിയിച്ചു.
ഇന്നും നാളെയും ഇറാനിലെ പൊതുജനങ്ങൾക്ക് തങ്ങളുടെ നേതാവിന് അന്തിമോപാചാരം അർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.തിങ്കളാഴ്ച ടെഹ്റാനിലൂടെ വിലാപയാത്രയ്ക്ക് ശേഷം അയൽരാജ്യമായ ഇറാഖിലെ അഞ്ച് നഗരങ്ങളിലും ഖമനേയിയുടെ ഭൗതികശരീരം കൊണ്ടുപോകും. വ്യാഴാഴ്ച മൃതദേഹം ഖമനേയിയുടെ ജന്മനാടായ മഷാദിൽ സംസ്കരിക്കും. ഫെബ്രുവരി 28ന് ഇസ്രയേൽ ഇറാനെതിരെ ആക്രമണം ആരംഭിച്ച ദിവസം തന്നെ അയത്തൊള്ള അലി ഖമനേയിയും കുടംബാംഗങ്ങളും കൊല്ലപ്പെട്ടെന്ന വാർത്ത സ്ഥിരീകരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |