SignIn
Kerala Kaumudi Online
Friday, 31 July 2026 12.09 PM IST

നേപ്പാളിൽ വർഗീയ കലാപം: മൂന്നുപേർ കൊലപ്പെട്ടു

nepal-communal-violence
വർഗീയ കലാപം നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

കാഠ്മണ്ഡു: നേപ്പാളിലെ അതിർത്തി ജില്ലകളിലുണ്ടായ വർഗീയ കലാപത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. സംഘർഷം കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിച്ചതോടെ പ്രാദേശിക ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. സ്ഥിതിഗതികൾ രൂക്ഷമായതോടെ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ സമാധാനവും സാമൂഹിക ഐക്യവും പാലിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.


കഴിഞ്ഞ ഞായറാഴ്ച രാത്രി സുൻസരി ജില്ലയിലെ ദേവൻഗഞ്ച് ഗ്രാമപഞ്ചായത്തിലാണ് സംഘർഷങ്ങളുടെ തുടക്കം. 'ബോൽ ബം' ഹിന്ദു തീർത്ഥാടന യാത്രയുടെ ഒരുക്കങ്ങൾക്കിടയിൽ ഉച്ചത്തിൽ പാട്ടുവച്ചതുമായി ബന്ധപ്പെട്ട് രണ്ട് പ്രാദേശിക വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് കല്ലേറിലും അക്രമത്തിലും കലാശിച്ചത്. ഇതിലാണ് രണ്ടുപേർ കൊല്ലപ്പെട്ടു.

സുൻസരിയയ്ക്ക് പിന്നാലെ അയൽ ജില്ലയായ സിറാഹയിലെ ഗോൽബസാർ മാർക്കറ്റിലേക്കും സംഘർഷം പടർന്നു. ഇവിടെ ഒരു ആൺകുട്ടിയും കൊല്ലപ്പെട്ടു. സുൻസരി, സിറാഹ, ധനുഷ, ബീർഗഞ്ച് , മധേഷ് എന്നിവിടങ്ങളിൽ അനിശ്ചിതകാല കർഫ്യൂവും നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ സർവകക്ഷി യോഗങ്ങളും ദേശീയ സുരക്ഷാ കൗൺസിൽ യോഗങ്ങളും ചേർന്നതായും അദ്ദേഹം വ്യക്തമാക്കി. സമൂഹമാദ്ധ്യമങ്ങൾ വഴി വ്യാജവാർത്തകളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിപ്പിക്കരുതെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.


English Summary

Three people were killed in communal violence in Nepal's Sunsari district, with several others injured. Authorities imposed a curfew and deployed additional security forces to restore order. Prime Minister Balendra Shah appealed for peace, urging people to remain calm, avoid spreading rumors, and cooperate with authorities as investigations continue.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEPAL COMMUNAL VIOLENCE, NEPAL RIOTS, NEPAL NEWS, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360