
ധാക്ക: ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. 'ഞാൻ കൊല്ലപ്പെട്ടേക്കാം, അറസ്റ്റ് ചെയ്യപ്പെട്ടേക്കാം, അല്ലെങ്കിൽ ജയിലിലടക്കപ്പെട്ടേക്കാം. എന്റെ ഭാവിയെക്കുറിച്ച് ബോധ്യമുണ്ട്. എങ്കിലും എന്റെ ജനങ്ങൾ എന്നെ വിളിക്കുന്നതിനാൽ മടങ്ങപ്പോകണം"-എ.എഫ്.പിയോട് ഹസീന പറഞ്ഞു. 2024 ആഗസ്റ്റിലുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നാണ് 15 വർഷം നീണ്ട ഭരണം അവസാനിപ്പിച്ച് ഹസീന ഇന്ത്യയിലേക്ക് ഹെലകോപ്ടർ മാർഗം രക്ഷപ്പെട്ടത്. പ്രക്ഷോഭത്തിൽ 1400 ഓളം പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് നവംബറിൽ ധാക്കയിലെ കോടതി ഹസീനയ്ക്ക് മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ വിധിച്ചു. ഈ വിധിയെ നിയമത്തിന്റെ വസ്ത്രമണിഞ്ഞ രാഷ്ട്രീയ പ്രതികാരമെന്നാണ് ഹസീന വശേഷിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |