
കാൻബെറ: മെസേജിംഗ് ആപ്പായ ടെലഗ്രാമിനെതിരെ ഓസ്ട്രേലിയ രംഗത്ത്. രാജ്യത്തെ ഓൺലൈൻ സുരക്ഷാ ഏജൻസിയായ ഇ-സ്ഫേറ്റി ടെലഗ്രാമിനെതിരെ ഫെഡറൽ കോടതിയിൽ നിയമ നടപടി തുടങ്ങി. പ്ലാറ്റ്‌ഫോമിൽ പ്രചരിക്കുന്ന ഭീകരവാദ, അക്രമാസക്ത ആശയങ്ങളും ഉള്ളടക്കങ്ങളും കണ്ടെത്തി നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് കാട്ടിയാണ് നടപടി.
ഇ-സ്ഫേറ്റി കഴിഞ്ഞ ഒരു വർഷമായി ടെലഗ്രാമിനെതിരെ അന്വേഷണം നടത്തിവരികയായിരുന്നു. രാജ്യത്തെ ഓൺലൈൻ സുരക്ഷാ നിയമം ടെലഗ്രാം ലംഘിച്ചെന്നും ഉപഭോക്താക്കളുടെ റിപ്പോർട്ടുകൾ അവഗണിച്ചെന്നും കണ്ടെത്തി. ടെലഗ്രാമിന് 5.46 കോടി ഓസ്ട്രേലിയൻ ഡോളർ വരെ പിഴ ചുമത്തിയേക്കാം. ആരോപണങ്ങൾ ടെലഗ്രാം നിഷേധിച്ചു.
ടെലഗ്രാമിന്റെ സ്ഥാപകനും സി.ഇ.ഒയുമായ പവേൽ ഡുറോവിനെ കഴിഞ്ഞ ദിവസം റഷ്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. റഷ്യയിൽ ആക്രമണം ആസൂത്രണം ചെയ്യാൻ യുക്രെയിൻ ചാരൻമാരെ ടെലഗ്രാം സഹായിച്ചെന്ന് കാട്ടിയാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |