നിക്കോസിയ: 270ഓളം യാത്രക്കാരും ജീവനക്കാരുമായി പോയ ഫെറി മറിഞ്ഞ് ഏഴ് പേർ മരിച്ചു. വടക്കൻ സൈപ്രസിലെ കിറീനിയ തുറമുഖത്തുനിന്ന് തുർക്കിയിലെ മെർസിൻ പ്രവിശ്യയിലെ തസൂചു തുറമുഖത്തേക്ക് പോകുകയായിരുന്ന ഫെറിയാണ് അപകടത്തിൽപ്പെട്ടത്. ഫെറി പൂർണമായും കടലിൽ മുങ്ങിയതായി അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 172 പേരെ രക്ഷപ്പെടുത്തിയതായി സൈപ്രസ് പ്രധാനമന്ത്രി ഉനാൽ ഉസ്റ്റൽ അറിയിച്ചു. തീരത്തുനിന്ന് ഏകദേശം ആറ് കിലോമീറ്റർ അകലെയെത്തിയപ്പോൾ ഫെറിയിൽ വെള്ളം കയറാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. അപകടവിവരം ലഭിച്ചയുടൻ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി.
അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മറിഞ്ഞ ഫെറിക്ക് ചുറ്റും ലൈഫ് ജാക്കറ്റ് ധരിച്ച നിരവധി പേർ കടലിൽ പൊങ്ങികിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതേസമയം, അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്കുള്ള അടിയന്തര ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി വടക്കൻ സൈപ്രസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെറിയിൽ വെള്ളം കയറാൻ ഇടയായതിന്റെ കാരണം വ്യക്തമായിട്ടില്ല.
കിറീനിയ-തസൂചു റൂട്ടിൽ സർവീസ് നടത്തുന്ന ഫിലോ ഡെനിസിലിക് എന്ന കമ്പനിയുടേതാണ് അപകടത്തിൽപ്പെട്ട ഫെറി. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെന്നും വടക്കൻ സൈപ്രസ് ഗതാഗത മന്ത്രി എർഹാൻ അരിക്ലിയും തുർക്കി സർക്കാർ നിയന്ത്രണത്തിലുള്ള ടിആർടി മാദ്ധ്യമത്തോട് പറഞ്ഞു.
A ferry carrying around 270 passengers and crew capsized off northern Cyprus, leaving seven people dead. The vessel, travelling from Kyrenia to Taşucu in Turkey, reportedly sank completely after taking on water about six kilometres from shore. So far, 172 people have been rescued, while search and rescue operations continue. The cause of the accident remains unclear.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |