SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.48 PM IST

പാക് സൈനിക മേധാവി ഇറാനില്‍; അമേരിക്കയുടെ സന്ദേശം അറിയിക്കും, സമാധാനം കാത്ത് ലോകം

usa-iran

ടെഹ്‌റാന്‍: അമേരിക്കയുടെ സന്ദേശം അറിയിക്കാനും രണ്ടം ഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് മദ്ധ്യസ്ഥത വഹിക്കാനുമായി പാക് സൈനിക മേധാവി ഇറാനില്‍. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി, സൈനിക മേധാവി അസിം മുനീര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പാക് പ്രതിനധി സംഘം. നേരത്തെ പാകിസ്ഥാന്റെ മദ്ധയസ്ഥതയിലുള്ള ഒന്നാം ഘട്ട സമാധാന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.


രണ്ടാം ഘട്ട ചര്‍ച്ചകള്‍ നാളെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി അമേരിക്ക ഇറാന് മുന്നില്‍ വയ്ക്കുന്ന നിബന്ധനകള്‍ കൂടി അറിയിക്കാനാണ് അസിം മുനീര്‍ ഉള്‍പ്പെട്ട പാക് പ്രതിനിധി സംഘം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ എത്തിയിരിക്കുന്നത്.


വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതും അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനുമായുള്ള യുദ്ധം ഏകദേശം അവസാനിക്കാറായെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഫോക്‌സ് ന്യൂസിലെ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസ് ലക്ഷ്യങ്ങള്‍ കൈവരിച്ചെന്നും ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, WORLD, IRAN, USA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360