വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനികർക്ക് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അമേരിക്കൻ സേന ശക്തമായ ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
ചൊവ്വാഴ്ച അമേരിക്കൻ സമയം വൈകിട്ട് 5.45ഓടെയാണ് ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് ജോർദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. എന്നാൽ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുൻപ് യു,എസ് സൈന്യം അവ പൂർണമായും തകർത്തു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
US President Donald Trump warned Iran of severe retaliation following its ballistic missile attack on a US military base in Jordan. Trump stated Iran would face dire consequences and a strong US military response. Iran's Islamic Revolutionary Guard Corps launched the attack, but US forces intercepted the missiles before impact. No casualties or damage were reported at the US base.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |