SignIn
Kerala Kaumudi Online
Saturday, 01 August 2026 7.18 PM IST

സിജെപിക്ക് പിന്നാലെ കോക്രോച്ച് പാർട്ടി പാകിസ്ഥാൻ; പ്രവർത്തിക്കുന്നത് കാനഡയിൽ നിന്നെന്ന് വിവരം

cockroach-party-pakistan
കോക്രോച്ച് പാർട്ടി പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നാലെ രൂപംകൊണ്ട കോക്രോച്ച് ജനതാ പാർട്ടി ലോകത്തിന്റെതന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. ജന്തർ മന്ദറിൽ 36 ദിവസം നടത്തിയ സമരം കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽവരെ കലാശിച്ചു. സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം പൊതുപരീക്ഷാ ക്രമക്കേട് തടയൽ ബിൽ നടപ്പിലാക്കുന്നതിനും കാരണമായി. ഇപ്പോഴിതാ സമാന രീതിയിൽ പാകിസ്ഥാനിലും ഒരു കൂട്ടായ്മ രൂപപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവരികയാണ്.

കോക്രോച്ച് പാർട്ടി പാകിസ്ഥാൻ (സിപിപി) എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്ലാറ്റ്‌ഫോം സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഇതിനോടകം 112000ത്തിലധികം ഫോളോവേഴ്‌സ് അക്കൗണ്ട് നേടിയെന്നാണ് റിപ്പോർട്ടുകൾ.

അഴിമതി, സ്വജനപക്ഷപാതം, പ്രത്യേകാവകാശ രാഷ്ട്രീയം എന്നിവയ്‌ക്കെതിരായാണ് സിപിപി ശബ്ദമുയർത്തുന്നതെന്നാണ് പ്ളാറ്റ്‌ഫോമിൽ അവകാശപ്പെടുന്നത്. ന്യൂയോർക്കിലെ വിദ്യാർത്ഥിയായ സൽമാൻ തരാറാണ് ഈ പ്ളാറ്റ്‌ഫോം ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. മേയ് മാസത്തിലാണ് അക്കൗണ്ട് സൃഷ്ടിച്ചതെന്നും കാനഡയിൽ നിന്ന് പ്രവർത്തിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ഈ മാസമാണ് അക്കൗണ്ട് വെരിഫൈഡ് ആയത്.

ഗ്രൂപ്പ് സോഷ്യൽ മീഡിയയിൽ പതിവായി പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്. പാക് അധീന ജമ്മു കാശ്മീരിലെ (പിഒകെ) പ്രതിഷേധങ്ങളാണ് പ്രധാനമായും പങ്കുവയ്ക്കപ്പെടുന്നത്. അടുത്തിടെ സംഘടനയിലെ വിവിധ സ്ഥാനങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു.

English Summary

Inspired by an Indian movement, 'Cockroach Party Pakistan' (CPP) is gaining rapid social media traction, with over 112,000 Instagram followers. Founded by student Salman Tarar, CPP advocates against corruption and nepotism, sharing content on Pakistan-occupied Kashmir protests. Created in May and operating from Canada, it recently became verified.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP, COCKROACH JANATA PARTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360