SignIn
Kerala Kaumudi Online
Wednesday, 10 June 2026 9.01 AM IST

യു.എസ് കോപ്‌റ്റർ വെടിവച്ചിട്ട് ഇറാൻ  തിരിച്ചടിക്കുമെന്ന് ട്രംപ്

pic

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി തുടരവെ, യു.എസിന്റെ സൈനിക ഹെലികോപ്റ്റർ വെടിവച്ചിട്ട് ഇറാൻ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യമറിയിച്ചത്. ഇന്നലെ പുലർച്ചെ ഒമാന് സമീപം ഹോർമുസ് കടലിടുക്കിൽ വച്ചായിരുന്നു സംഭവം. കോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും യു.എസ് നേവിയുടെ ഡ്രോൺ ബോട്ട് വഴി രക്ഷപെടുത്തി. ഇറാന് തിരിച്ചടി നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ പ്രതികരിച്ചിട്ടില്ല.

അതേ സമയം, ഇറാന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. ഇന്നലെ ടൈർ നഗരത്തിലുണ്ടായ വ്യോമാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു.

തിങ്കളാഴ്ച ഇറാനും ഇസ്രയേലും പരസ്പരം വ്യോമാക്രമണം നടത്തിയെങ്കിലും നയതന്ത്ര സമ്മർദ്ദം ശക്തമായതോടെ പിൻവാങ്ങിയിരുന്നു. ലെബനനിൽ ഇസ്രയേലിന്റെ പ്രകോപനം തുടർന്നാൽ ആക്രമണം പുനരാരംഭിക്കുമെന്നാണ് ഇറാന്റെ ഭീഷണി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360