
ടെഹ്‌റാൻ : അമേരിക്കൻ സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കൻ സൈനിക താവളങ്ങൾക്കും സൈനികരുടെ താമസസ്ഥലങ്ങൾക്കും സമീപത്ത് നിന്ന് ജനങ്ങൾ കുറഞ്ഞത് 500 മീറ്റർ അകലം പാലിക്കണമെന്ന് ഇറാൻ വിപ്ലവ ഗാർഡ് മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് നിർദ്ദേശം.
പശ്ചിമേഷ്യയിലെ വിവിധ യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം.
അതേസമയം സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വിവിധ നയതന്ത്ര കാര്യാലയങ്ങൾ പ്രവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ഇറാനെതിരെ പുതിയ സൈനിക നടപടി ആലോചിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഓപ്പറേഷൻ എപ്പിക് ഫ്യൂറിയെക്കാൾ വലിയ സൈനിക നടപടിയാണ് ആലോചിക്കുന്നതെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ മാദ്ധ്യമമായ ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |