
വാഷിംഗ്ടൺ: 250 -ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ യു.എസ്. 1776 ജൂലായ് 4നാണ് ബ്രിട്ടനിൽ നിന്നുള്ള യു.എസിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചത്. ഗംഭീര കരിമരുന്ന് പ്രയോഗങ്ങളും പരേഡുകളും സംഗീത നിശകളുമടക്കം പരിപാടികൾ ഇന്നലെ രാജ്യത്തുടനീളം തുടങ്ങി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന വമ്പൻ റാലി വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ മാളിൽ ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 4.30ന് തുടങ്ങും. ട്രംപ് ആഘോഷങ്ങളെ രാഷ്ട്രീയവത്കരിക്കുന്നെന്ന ആരോപണം ഇതിനിടെ ഉയർന്നു. വെള്ളിയാഴ്ച രാത്രി മൗണ്ട് റഷ്‌മോറിൽ നടത്തിയ പ്രസംഗത്തിൽ അമേരിക്കയുടെ വ്യക്തിത്വം വീണ്ടും ആക്രമിക്കപ്പെടുകയാണെന്ന് ട്രംപ് പറഞ്ഞതാണ് കാരണം. അതേ സമയം, കടുത്ത ചൂട് കാരണം ചില പരിപാടികളുടെ സമയം മാറ്റേണ്ടിവന്നു. കിഴക്കൻ തീരത്ത് താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും വരുംദിനങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നുമാണ് പ്രവചനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |