
മെൽബൺ : നാളെ മുതൽ 6 ദിവസത്തെ ത്രിരാഷ്ട്ര സന്ദർശനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി സന്ദേശം. ഓസ്ട്രേലിയയിലെ മെൽബണിൽ മോദി പങ്കെടുക്കുന്ന ഇന്ത്യൻ വംശജരുടെ പരിപാടിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ അബു മുസ്‌തഫ എന്ന അക്കൗണ്ടിൽ നിന്ന് കമന്റ് രൂപത്തിലാണ് ഭീഷണിയെത്തിയത്. ഓസ്ട്രേലിയയിൽ വന്നാൽ ഫലം മരണമാകുമെന്ന് സൂചിപ്പിക്കുന്നതായിരുന്നു കമന്റ്. അക്കൗണ്ടുമായി ബന്ധപ്പെട്ട ഐ.പി അഡ്രസ് ഓസ്ട്രേലിയൻ ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. ഭീഷണിയുടെ സ്വഭാവം ഓസ്ട്രേലിയൻ പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. ഇൻഡോനേഷ്യ സന്ദർശനത്തിന് ശേഷം 8നാണ് മോദി ഓസ്ട്രേലിയയിൽ എത്തുക. 10ന് ന്യൂസിലൻഡിലേക്ക് തിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |