
ന്യൂഡൽഹി: പാക് അധീന കാശ്മീർ (പി.ഒ.കെ) നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാകിസ്താൻ ഭരണകൂടം നടത്തിയ പൊലീസ്-സൈനിക നടപടികളിൽ 40 പേർ കൊല്ലപ്പെട്ടെന്ന് ഇന്ത്യ. പി.ഒ.കെയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ അടിയന്തരമായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
പി.ഒ.കെയൽ പൗരന്മാർക്കെതിരെ പാക് ഭരണകൂടം ബലപ്രയോഗം തുടരുകയാണ്. പൊലീസ്-സൈനിക അടിച്ചമർത്തലിൽ 40 ഓളം സാധാരണക്കാർക്ക് ജീവഹാനി നേരിട്ടു. സമാധാനമായി പ്രതിഷേധിക്കുന്നവർക്കെതിരേ നടത്തുന്ന ക്രൂരതയിൽ അന്താരാഷ്ട്ര സമൂഹം ഉടൻ ഇടപെടണം' -വിദേശകാര്യ വ്യക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
പി.ഒ.കെയിലെ 45 അംഗ നിയമസഭയിലേക്ക് മൂന്നു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമവിരുദ്ധ അധിനിവേശം മറച്ചു വയ്ക്കാനുള്ള പാകിസ്താന്റെ ശ്രമമായാണ് ഇന്ത്യ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരുന്നത്. ആദ്യ ഘട്ടം സമാപിച്ചതിനു പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
നോൺ റെസിഡന്റ്ുകൾക്കായി സംവരണം ചെയ്ത 12 സീറ്റുകളെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കഴിഞ്ഞ രണ്ടുമാസമായി ഇതിന്റെ പേരിൽ നേരിയ സംഘർഷം നിലനിന്നിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പിനു പിന്നാലെ സംഘർഷം രൂക്ഷമാകുകയായിരുന്നു.
ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി(ജെ.എ.എ.സി) എന്ന സിവിൽ സൊസൈറ്റി ഗ്രൂപ്പാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാക് ഭരണകൂടത്തിന്റെ ഇഷ്ടക്കാരെ നിയമസഭയിൽ ത്തിക്കാൻ ഈ 12 സീറ്റുകളിൽ ക്രമക്കേട് നടത്തുന്നുവെന്നാണ് ജെ.എ.എ.സിയുടെ ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |