SignIn
Kerala Kaumudi Online
Tuesday, 04 August 2026 8.16 AM IST

മുതലകളോട് പൊരുതി സരാവാക്

c

ക്വാലാലംപ്പൂർ: ' മുതലകളെ അവയുടെ വഴിക്ക് വിടുക, അവ നിങ്ങളെയും ഉപദ്രവിക്കില്ല... ' മലേഷ്യയിലെ സരാവാക് സംസ്ഥാനത്തെ ഒരു ആദിവാസി സമൂഹത്തിൽപ്പെട്ട ഗ്രാമീണർ പാലിച്ചിരുന്ന നിയമമാണിത്. എന്നാൽ ഇന്ന് ആ വിലക്ക് ഇല്ല. രണ്ട് വർഷം മുമ്പ് മുതലയുടെ ആക്രമണത്തിൽ തന്റെ മകൻ കൊല്ലപ്പെട്ടതോടെ ഗ്രാമത്തലവൻ തന്നെയാണ് ചട്ടം മാറ്റിയെഴുതിയത്.

സരാവാകിലെ നദികളിൽ മുതലകളുടെ എണ്ണം വർദ്ധിച്ചതോടെ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി മനുഷ്യർ ആക്രമിക്കപ്പെടുന്ന സംഭവങ്ങളും ഉയർന്നിരിക്കുകയാണ്. 1980 കളിൽ അമിത വേട്ടയാടലിനെ തുടർന്ന് വംശനാശത്തിന്റെ വക്കിലായിരുന്നു ഇവിടുത്തെ മുതലകൾ. എന്നാൽ ഇന്ന് മുതലകളുടെ എണ്ണം 25,000 ത്തിലധികമായി ഉയർന്നെന്നാണ് കണക്ക്.

2023 നും 2025 നും ഇടയിൽ മുതല ആക്രമണം മൂലം 22 മരണങ്ങൾ സംഭവിച്ചു. ഇക്കൊല്ലം ഇതുവരെ അഞ്ച് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മുതലകളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സരാവാക് സംസ്ഥാന സർക്കാർ വേട്ടയാടൽ ലൈസൻസുകൾ നൽകാൻ തുടങ്ങി.

മുതലകളെ കണ്ടാൽ, വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനായി പൊതുജനങ്ങൾക്ക് ഒരു പുതിയ മൊബൈൽ ഫോൺ ആപ്ലിക്കേഷനും പുറത്തിറക്കി. മനുഷ്യവാസ മേഖലകൾക്ക് സമീപമുള്ള നദികളിൽ നിന്ന് മുതലകളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360