SignIn
Kerala Kaumudi Online
Tuesday, 04 August 2026 8.16 AM IST

ഓസ്ട്രേലിയയിൽ കടൽപ്പക്ഷികളുടെ ജീവനെടുത്ത് വൈറസ്

d

കാൻബെറ: ഓസ്ട്രേലിയയിൽ കടൽപ്പക്ഷികളുടെ ജീവനെടുത്ത് എച്ച് 5 എൻ 1 വൈറസ് ബാധ. അഡ‌ലെയ്ഡിന്റെ തെക്കൻ തീരത്ത് അമ്പതോളം ഗ്രേറ്റർ ക്രെസ്റ്റഡ് ടേൺ പക്ഷികൾ കൂട്ടത്തോടെ ചത്തു. 35ലേറെ പക്ഷികളിൽ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ എച്ച് 5 എൻ 1 പക്ഷിപ്പനി കൂടുതൽ പടരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയ മുന്നറിയിപ്പ് നൽകി. കടൽപ്പക്ഷികൾക്കിടയിൽ ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത് രാജ്യത്ത് ഇതാദ്യമായാണ്. അതേ സമയം,​ ഓസ്‌ട്രേലിയയിലെ ഫാമുകളിൽ വൈറസിന്റെ സാന്നിദ്ധ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജൂൺ ആദ്യം വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചതോടെ ഫാമുകൾക്ക് കനത്ത സുരക്ഷാ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ലോകമെമ്പാടുമുള്ള കാട്ടുപക്ഷികളിലും വളർത്തുപക്ഷികളിലും കണ്ടുവരുന്നതാണ് തീവ്രതയേറിയ എച്ച് 5 എൻ 1. പക്ഷിപ്പനി സമീപ കാലത്ത് സസ്തനികളിലേക്ക് പടർന്നത് ആശങ്കയോടെയാണ് ഗവേഷകർ നിരീക്ഷിക്കുന്നത്. നിലവിൽ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും എച്ച് 5 എൻ 1 പോലുള്ള പക്ഷിപ്പനി പടരാനുള്ള സാദ്ധ്യത വളരെ അപൂർവമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360