
വാഷിംഗ്ടൺ: റിപ്പബ്ലിക്കന്റെ പരാജയത്തെത്തുടർന്ന്, ട്രംപ് ഭരണകൂടത്തിലെ നേതൃസ്ഥാനങ്ങളിൽ അഴിച്ചുപണിയെന്ന റിപ്പോർട്ട് തള്ളി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും വൈറ്റ് ഹൗസും. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് പകരമായി ഇന്ത്യയിലെ യു.എസ് അംബാസഡറായ സെർജിയോ ഗോറിനെ പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വൈറ്റ് ഹൗസ് ചീഫ് ഒഫ് സ്റ്റാഫ് സ്ഥാനത്തേക്കും ഗോറിന്റെ പേര് വന്നെന്നും വാർത്തകൾ വന്നു. എന്നാൽ റിപ്പോർട്ട് സെർജിയോയും വൈറ്റ് ഹൗസും തള്ളി. 2028ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കാൻ റൂബിയോ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |