
ടെൽ അവീവ്: ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരം നഷ്ടപ്പെടാനുള്ള സാദ്ധ്യത ശക്തമാകുന്നു. ദീർഘകാല സഖ്യകക്ഷിയായ തീവ്ര ഓർത്തഡോക്സ് പാർട്ടി യുണൈറ്റഡ് തോറ ജൂഡായിസം (യു.ടി.ജെ) അടുത്ത സർക്കാർ രൂപീകരണത്തിന് നെതന്യാഹുവിനെ പിന്തുണയ്ക്കില്ല. അതേസമയം, അറബ് പാർട്ടികളുടെ ജോയിന്റ് ലിസ്റ്റും റാം പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ഐസൻകോട്ടിന് 67 അംഗങ്ങളുടെ പിന്തുണയേറി.
ഒക്ടോബർ 27ന് നടന്ന തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി 27 സീറ്റുകളുമായി ഒറ്റക്കക്ഷിയായെങ്കിലും സഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചത്. 48 സീറ്റുകളാണ് ഐസൻകോട്ടിന്റെ സഖ്യത്തിനുള്ളത്. അറബ് പാർട്ടികൾക്ക് 19 സീറ്റുകളുണ്ട്.
ഓർത്തഡോക്സ് വിഭാഗത്തിന് സൈനിക സേവനത്തിൽ ഇളവ് ഉറപ്പാക്കുന്ന നിയമം കൊണ്ടുവരാത്തതാണ് യു.ടി.ജെയുടെ പ്രതിഷേധത്തിന് കാരണം. 11നകം പ്രസിഡന്റ് ഐസക് ഹെർസോഗ് സർക്കാർ രൂപീകരിക്കാൻ ആരെ ക്ഷണിക്കുമെന്ന് തീരുമാനിക്കും. സർക്കാർ രൂപീകരണം പരാജയപ്പെട്ടാൽ ഇസ്രയേൽ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |