
മയാമി: ബ്രിട്ടീഷ് രാജകുടുംബാംഗം മേഗൻ മാർക്കിളിന്റെ പിതാവ് തോമസ് മാർക്കിൾ സീനിയർ (82) യു.എസിൽ അറസ്റ്റിൽ. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഫോട്ടോകളും കൈവശംവച്ച കേസിലാണ് അറസ്റ്റ്. ലോസ് ആഞ്ചലസ്, ഫിലിപ്പീൻസ്, മെക്സിക്കോ എന്നിവിടങ്ങളിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങളിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. മറവിരോഗ ബാധിതനായ ഇയാൾ ഫ്ലോറിഡയിലെ വയോജന കേന്ദ്രത്തിലായിരുന്നു. മുൻ ടെലിവിഷൻ ലൈറ്റിംഗ് ഡയറക്ടറും ഛായാഗ്രാഹകനുമാണ്. തോമസിന്റെ രണ്ടാം ഭാര്യയിലുള്ള മകളാണ് മേഗൻ. മേഗനും തോമസും ഏറെക്കാലമായി അകൽച്ചയിലാണ്. ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ മകൻ ഹാരിയുടെ ഭാര്യയാണ് മേഗൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |