
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും മുതിർന്ന ഓർക്കസ്ട്ര കണ്ടക്ടറായിരുന്ന ഹെർബർട്ട് ബ്ലൂംസ്റ്റെഡ് (99) അന്തരിച്ചു. യു.എസിൽ ജനിച്ച സ്വീഡിഷ് വംശജനായ അദ്ദേഹം ഏഴു പതിറ്റാണ്ടോളം ഓർക്കസ്ട്ര കണ്ടക്ടറായിരുന്നു. പോഡിയത്തിലെ ജെന്റിൽമാൻ എന്ന് അറിയപ്പെട്ടു. സാൻ ഫ്രാൻസിസ്‌കോ സിംഫണി, ലെയ്പ്സിഗ് ഗെവാണ്ട്ഹൗസ് എന്നിവയിലൂടെയുള്ള പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി. ഈ വർഷം ആദ്യവും സംഗീത പരിപാടികളിൽ സജീവമായിരുന്നു. 1954ൽ സ്റ്റോക്ക്‌ഹോം ഫിൽഹാർമോണിക്കിലൂടെയാണ് സംഗീത സംവിധായകനാകുന്നത്.
1927 ജൂലയിൽ അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സ്വീഡിഷ് ദമ്പതികളുടെ മകനായി ജനനം. ഭാര്യ: പരേതയായ വാൾട്രോഡ് പീറ്റേഴ്സൺ. നാല് മക്കളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |