SignIn
Kerala Kaumudi Online
Monday, 05 October 2026 12.22 PM IST

52 സ്ഥലങ്ങൾ ബോംബാക്രമണത്തിനായി ഇറാൻ തിരഞ്ഞെടുക്കുക,​ ഫേസ്ബുക്കിൽ വിവാദ പോസ്റ്റ്: ഇന്ത്യൻ പ്രൊഫസർക്ക് അമേരിക്കയിൽ സംഭവിച്ചത്

asheen-phansey

ന്യുയോർക്ക്: നിലവിലെ അമേരിക്ക ഇറാൻ സ്ഥിതിഗതികളെ പരിഹസിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് ഇന്ത്യൻ വംശജനായ അമേരിക്കൻ പ്രൊഫസറെ കോളേജിൽ നിന്നും പുറത്താക്കി. അമേരിക്ക വെല്ലസ്ലിയിലെ ബാബ്‌സൺ കോളേജ് പ്രൊഫസ‌റായ അഷീൻ ഫാൻസെയെ ആണ് പുറത്താക്കിയത്. അഷീൻ ഫാൻസെയുടെ ഫേസ്ബുക്ക് പോസ്റ്റ് കോളേജിന്റെ മൂല്യങ്ങളെയും സംസ്കാരത്തെയും പ്രതിനിധീകരിക്കാത്തതിനാലാണ് പുറത്താക്കൽ നടപടി സ്വീകരിച്ചതെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.

മിനസോട്ടയിലെ മാൾ ഓഫ് അമേരിക്ക അല്ലെങ്കിൽ കർദാഷ്യക്കാരുടെ വസതി പോലുള്ള എതെങ്കിലും 52 യു.എസ് മേഖലകൾ ബോംബാക്രമണത്തിനായി ഇറാൻ തിരഞ്ഞെടുക്കണം എന്നായിരുന്നു അഷീൻ ഫാൻസെയുടെ പോസ്റ്റ്. ഇറാന്റെ സംസ്കാരത്തിന് ​ വളരെ പ്രാധാന്യമുള്ള സ്ഥലങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനെനെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റിനോടുള്ള പ്രതികരണമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന് അദ്ദേഹംമാപ്പ് പറഞ്ഞു. താൻ ഇതൊരു തമാശയായി പോസ്റ്റ് ചെയ്തതാണ് എന്നാ‍ൽ പോസ്റ്റ് ഭീഷണിയായി വായിക്കപ്പെടുകയായിരുന്നു. “സ്ലോപ്പി ഹ്യൂമർ” എന്നാണ് പോസ്റ്റിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഫേസ്ബുക്കിൽ സുഹൃത്തുക്കളോട് നടത്തിയ ഒരു തമാശ ആളുകൾ മനപൂർവ്വം തെറ്റായി വ്യാഖ്യാനിച്ചു. മാത്രമല്ല കോളേജ് അധികൃതർ അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നു കരുതിയെന്നും ഫാൻസി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, NEWYORK, INDIAN AMERICAN PROFFESOR, FACEBOOK JOKE, SUSPENTED, AMERICA, IRAN US ISSUE, BABSON COLLEGE, ASHEEN PHANSEY, KARDASHIANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360