SignIn
Kerala Kaumudi Online
Sunday, 18 October 2026 8.51 AM IST

കൊവിഡ് വാക്സിൻ വിജയകരമായി പരീക്ഷിച്ചെന്ന് ഇറ്റലി

covid-vaccine

റോം: ഇസ്രായേലിന് പിന്നാലെ കൊവിഡ് വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലിയും. ആൻ്റിബോഡി ഉപയോഗിച്ച് വികസിപ്പിച്ച മരുന്ന് എലികളിൽ പരീക്ഷിച്ച് വിജയിച്ചെന്നും വൈറസിനെ നിർവീര്യമാക്കിയെന്നും ഇറ്റാലിയന്‍ വാർത്താ ഏജൻസി അൻ സ റിപ്പോര്‍ട്ട് ചെയ്തു.
റോമിലെ സ്പല്ലാൻസാനി ആശുപത്രിയിലായിരുന്നു വാക്സിന്‍ പരീക്ഷണം. ഇനി പരീക്ഷണത്തിൻ്റെ നിർണായക ഘട്ടമാണെന്നും വേനൽക്കാലത്തിന് ശേഷം മനുഷ്യരിൽ നേരിട്ട് പരീക്ഷിക്കുമെന്നും വാക്‌സിൻ വികസിപ്പിച്ച ‘ടാകിസ്’ സ്ഥാപനത്തിൻ്റെ സി.ഇ.ഒ ല്യൂഗി ഔറിസിചിയോ വ്യക്തമാക്കി.
വൈറസിനെതിരെ പ്രവർത്തിക്കുന്ന ആൻ്റിബോഡി കണ്ടെത്തിയതായി ഇസ്രയേലും അവകാശപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COVID VACCINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360