
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ കുതിച്ചുയരുന്നു. ഇന്നലെ 20 ലക്ഷം ബാരൽ എണ്ണയുമായി ഹോർമുസിലൂടെ സഞ്ചരിച്ച സൂപ്പർ ടാങ്കർ നേവൽ മൈനിൽ ഇടിച്ച് തീപിടിച്ചു. ആളപായമില്ല. കപ്പൽ ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫാക്കി അനുമതിയില്ലാത്ത പാതയിലൂടെ കടക്കാൻ ശ്രമിച്ചെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രതികരിച്ചു.
ഹോർമുസ് തങ്ങൾ ഔദ്യോഗികമായി അടച്ചിരിക്കുകയാണെന്ന് ആവർത്തിച്ച ഇറാൻ,മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നും വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 12 കപ്പലുകളാണ് ഹോർമുസിൽ ആക്രമിക്കപ്പെട്ടത്. രണ്ട് ചരക്കുക്കപ്പലുകൾ കടലിൽ മുങ്ങി. ഇതിൽ ഒരു കപ്പലിന് നേരെ ഇറാൻ നേവി ചെറു ബോട്ടിൽ നിന്ന് റോക്കറ്റ് - പ്രൊപ്പൽഡ് ഗ്രനേഡ് പ്രയോഗിച്ചു.
മിഡ് ടേം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സൈനിക നടപടികളിൽ യു.എസ് സംയമനം പാലിക്കുന്ന സാഹചര്യത്തിലാണ് ഇറാൻ പ്രകോപനം ശക്തമാക്കിയത്. കപ്പൽ ആക്രമണങ്ങളിലൂടെ ആഗോള എണ്ണ വില കൂട്ടി യു.എസിനെ സമ്മർദ്ദം ചെലുത്താനും ഇറാൻ ലക്ഷ്യമിടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |