
വാഷിംഗ്ടൺ: യു.എസിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്റ്റി സക്കറിയയെ (42) പുറത്താക്കി. കഴിഞ്ഞ 12ന് അധികാരമേറ്റ് അഞ്ചാം നാളാണ് കെയ്റ്റിയ്ക്ക് സ്ഥാനം നഷ്ടമായത്. പ്രസിഡന്റിന്റെയും ഫെഡറൽ സർക്കാരിന്റെയും വക്താവായ പ്രസ് സെക്രട്ടറിയാണ് വൈറ്റ് ഹൗസിൽ നടക്കുന്ന പത്രസമ്മേളനങ്ങളിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത്.
ആദ്യ ദിനം തന്നെ കെയ്റ്റിയുടെ പ്രകടനം മോശമായെന്ന അഭിപ്രായം ഉയർന്നു. പ്രസിഡന്റിനെ ' തന്റെ ഭർത്താവ് ' എന്ന് പറഞ്ഞതടക്കം നാക്കുപിഴകളും സംഭവിച്ചു. താൻ അഭിഭാഷകയാണെന്ന് കെയ്റ്റി അവകാശപ്പെട്ടിരുന്നു. എന്നാൽ യു.എസിലെ ഒരു സംസ്ഥാനത്തെയും ബാർ എക്സാം കെയ്റ്റി പാസായിട്ടില്ലെന്ന റിപ്പോർട്ട് പുറത്തുവന്നു.
പ്രമുഖ രാഷ്ട്രീയ നിരീക്ഷകയായ കെയ്റ്റി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിന്റെ സീനിയർ കമ്മ്യൂണിക്കേഷൻ അഡ്വൈസറായിരുന്നു. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിൽ വക്താവായും അസിസ്റ്റന്റ് സെക്രട്ടറിയായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |