
റോം: ക്യാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിൽ തിരിച്ചെത്തി. ചൊവ്വാഴ്ചയാണ് മാർപാപ്പയുടെ ശ്വാസകോശത്തിൽ ക്യാൻസർ ബാധിച്ച ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. രക്ത, എക്സ്റേ പരിശോധനകൾ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് റോമിലെ ജെമെല്ലി ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ക്യാൻസർ കൂടുതൽ ഇടങ്ങളിലേക്ക് പടർന്നിട്ടുണ്ടോ എന്നറിയാനും തുടർ ചികിത്സ വേണോ എന്ന് തീരുമാനിക്കാനുമുള്ള അന്തിമ ലബോറട്ടറി ഫലത്തിനായി കാത്തിരിക്കുകയാണ് ഡോക്ടർമാർ. ഇന്ന് വത്തിക്കാനിലെ പ്രാർത്ഥനകളിൽ മാർപാപ്പ പങ്കെടുത്തേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |