
ധാക്ക: ബംഗ്ലാദേശിൽ റിസോർട്ടിലുണ്ടായ തീപിടിത്തത്തിൽ 10 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. കോക്സ് ബസാർ ജില്ലയിലെ മറൈൻ ഡ്രൈവ് മേഖലയിൽ ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രണ്ട് മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൂന്ന് നിലയുള്ള റിസോർട്ട് കെട്ടിടം പ്രധാനമായും തടിയും മുളയും കൊണ്ടാണ് നിർമ്മിച്ചിരുന്നത്. ഇത് തീ വേഗത്തിൽ ആളിപ്പടരാൻ ഇടയാക്കി. മരിച്ചവരിൽ ആറ് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആകാമെന്ന് കരുതുന്നു. അടുക്കളയിൽ നിന്നാണ് തീപടർന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. റിസോർട്ടിന് ഫയർ സേഫ്റ്റി ലൈസൻസ് ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ നിർമ്മാണം ചട്ടങ്ങൾ ലംഘിച്ചാണെന്നും കണ്ടെത്തി. അധികൃതർ അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |