SignIn
Kerala Kaumudi Online
Sunday, 18 October 2026 8.51 AM IST

സർക്കാരിനെതിരെ പ്രക്ഷോഭം: കലാപ ഭൂമിയായി ഫ്രഞ്ച് നഗരങ്ങൾ

f

പാരീസ്: ജെൻ ആൽഫ വിദ്യാർത്ഥി പ്രക്ഷോഭം കലാപത്തിന് വഴിമാറിയതോടെ യുദ്ധക്കളമായി ഫ്രാൻസിലെ തെരുവുകൾ. വിദ്യാർത്ഥി സംഘടനകളും പ്രക്ഷോഭ കൂട്ടായ്മകളും വിവിധ തൊഴിലാളി യൂണിയനുകളും ഒത്തുചേർന്ന് തെരുവിലിറങ്ങിയതോടെ ശക്തമായ ഏറ്റുമുട്ടലുകളാണ് ഇന്നലെ ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിലുണ്ടായത്.

രണ്ട് ലക്ഷത്തിലേറെ പേർ പങ്കെടുത്തു. പാരീസിലടക്കം പ്രക്ഷോഭകാരികൾ വ്യാപക നാശനഷ്ടങ്ങൾ വിതച്ചു. പൊലീസുമായി ഏറ്റുമുട്ടി. മാസ്ക് ധരിച്ചെത്തിയവർ പൊലീസിന് നേരെ പടക്കങ്ങളും കുപ്പികളും എറിഞ്ഞു. നിരവധി വാഹനങ്ങൾക്കും തീയിട്ടു. കടകൾ തകർത്തു. മോഷണങ്ങളുമുണ്ടായി.

മാർസേയ് നഗരത്തിൽ പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടു. നഗരസഭാ ഓഫീസ് തല്ലിത്തകർത്തു. ലിയോണിൽ ടൂറിസം ഓഫീസിന് തീയിട്ടു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. മുന്നൂറോളം പേർ അറസ്റ്റിലായി.


# വിദ്യാർത്ഥികൾ തുടക്കമിട്ടു


അദ്ധ്യാപക ക്ഷാമം, സ്കൂളുകളിലെ മോശം സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സെപ്തംബർ 21ന് പാരീസിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിന് തുടക്കമിട്ടു. ഇപ്പോൾ വിലക്കയറ്റം, ഇന്ധനവില വർദ്ധന, ബഡ്ജറ്റ് നയങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാട്ടി സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറി. ഇടതു സംഘടനകൾ പ്രക്ഷോഭങ്ങളിലൂടെ അസ്ഥിരത സൃഷ്ടിക്കുകയാണെന്ന് ഫ്രഞ്ച് സർക്കാർ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360