
റിയാദ്: യെമനിലെ ഹൂതി വിമതർ പ്രകോപനം തുടരുന്നതിനിടെ, തിരിച്ചടി ശക്തമാക്കി സൗദി അറേബ്യയുടെ നേതൃത്വത്തിലെ സഖ്യസേന. തൈസ്, ദമാർ, മരീബ് തുടങ്ങിയ ഇടങ്ങളിലെ ഹൂതി കേന്ദ്രങ്ങളിൽ ബോംബാക്രമണമുണ്ടായി. കുട്ടികൾ അടക്കം 12 പേർ കൊല്ലപ്പെട്ടെന്ന് ഹൂതികൾ അവകാശപ്പെട്ടു. ഇതിനിടെ, സൗദിയിലെ യാംബു, റിയാദ് നഗരങ്ങളെ ലക്ഷ്യമാക്കിയ ഹൂതി മിസൈലുകളെ തകർത്തു. യെമനിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏദൻ നഗരത്തെയും ഹൂതികൾ ലക്ഷ്യമിട്ടു. ഏദൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മിസൈൽ പതിച്ച് നാശനഷ്ടമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |