SignIn
Kerala Kaumudi Online
Saturday, 19 September 2026 11.08 AM IST

ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂട്ടി യു.എ.ഇ

bbgg

റിയാദ് : കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം യു.എ.ഇ യിൽ നിന്ന് ഇന്ത്യ കയറ്റുമതിയേക്കാൾ കൂടുതൽ ഇറക്കുമതി നടത്തിയതായി റിപ്പോർട്ട്. 2020ൽ 2900 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ യുഎഇയിലേക്ക് നടത്തിയത്. എന്നാൽ 3000 കോടിയിലധികം ഡോളറിന്റെ ഇറക്കുമതി നടത്തി. ഇന്ത്യൻ കോൺസുലേറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കണക്കുകളുള്ളത്. അഞ്ചു വർഷത്തിനുള്ളിൽ ഇതാദ്യമായാണ് കയറ്റുമതിയേക്കാൾ ഇറക്കുമതി കൂടിയത്.

ചൈനയും അമേരിക്കയും കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് യു.എ.ഇ. അതേ സമയം യു.എ.ഇ യെ സംബന്ധിച്ച് ഇന്ത്യയാണ് ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളി.

പെട്രോളിയം ഉൽപന്നങ്ങൾ, രത്നക്കല്ലുകൾ, ഭക്ഷ്യപദാർഥങ്ങൾ, പഞ്ചസാര,തേയില, മാംസം, തുണിത്തരങ്ങൾ, യന്ത്രഭാഗങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവയാണ് യു.എ.ഇ യിലേക്ക് ഇന്ത്യ കൂടുതലായി കയറ്റുമതി ചെയ്യുന്നത്. അതേ സമയം ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ക്രൂഡ് ഓയിലാണ്.ഇത് കൂടാതെ യു.എ.ഇ യിൽ നിന്ന് ആഭരണങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ, വിവിധ തരം ലോഹങ്ങൾ എന്നിവയും ഇന്ത്യ കൂടുതലായി ഇറക്കുമതി ചെയ്യുന്നുണ്ട്..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360