SignIn
Kerala Kaumudi Online
Friday, 18 September 2026 8.10 AM IST

കാനഡയെ ഒപ്പംകൂട്ടാൻ യൂറോപ്യൻ യൂണിയൻ

d

ഒട്ടാവ: കാനഡയ്ക്ക് യൂറോപ്യൻ യൂണിയന്റെ (ഇ.യു)​ ആദ്യത്തെ 'അസോസിയേറ്റ് അംഗ ' പദവി നൽകാൻ നീക്കം. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ആണ് ഇക്കാര്യം അറിയിച്ചത്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ക്ഷണത്തെ സ്വാഗതം ചെയ്തു. സാമ്പത്തിക മേഖലയിലടക്കം ബന്ധം ശക്തമാക്കാനാണ് നീക്കം. അതേ സമയം,​ നീക്കം യാഥാർത്ഥ്യമാക്കാൻ ഇ.യു അംഗരാജ്യങ്ങളുടെ അംഗീകാരം വേണം. ഒക്ടോബർ അവസാനം നടക്കുന്ന കാനഡ - ഇ.യു ഉച്ചകോടിയിൽ വിഷയം ചർച്ചയാകും. പദ്ധതിയുമായി മുന്നോട്ടുപോയാൽ ഇ.യുവിന് കൂടുതൽ തീരുവ ചുമത്തുകയോ വ്യാപാരം നിറുത്തിവയ്ക്കുകയോ ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360