
കണ്ടെത്തിയത് നാസ
വാഷിംഗ്ടൺ: ചന്ദ്രനിൽ രൂപപ്പെട്ട പുതിയ ഭീമൻ ഗർത്തത്തെ കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ലൂണാർ റിക്കോണസൻസ് ഓർബിറ്റർ (എൽ.ആർ.ഒ) കണ്ടെത്തിയ ഗർത്തത്തിന് 'മക്‌ഗെചിൻ" എന്ന് പേരിട്ടു. രണ്ടുവർഷം മുമ്പ് ആറുനില കെട്ടിടത്തോളം വലിപ്പമുള്ള വാൽനക്ഷത്രമോ ഛിന്നഗ്രഹമോ ഇടിച്ചാണ് ഗർത്തം രൂപപ്പെട്ടത്. ആധുനിക കാലത്ത് കണ്ടെത്തിയതിൽ, നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വലിയ ഇംപാക്ട് ക്രേറ്റർ (ഛിന്നഗ്രഹം/ഉൽക്ക പോലുള്ള ആകാശ വസ്തുക്കൾ ഇടിക്കുന്നത് മൂലമുണ്ടാകുന്ന ഗർത്തം) ആണിത്. നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന അപൂർവ കാര്യമാണ് ഈ കണ്ടെത്തലെന്ന് ഗവേഷകർ പറയുന്നു.
കൊളോസിയത്തേക്കാൾ
വലുത്
ഗർത്തത്തിന് 728 അടി വീതി, 141 അടി ആഴം.റോമിലെ കൊളോസിയത്തേക്കാൾ വലിപ്പം
2024 ഏപ്രിൽ 11നും 2024 മേയ് 22നും ഇടയിലാകാം ഗർത്തത്തിന് കാരണമായ കൂട്ടിയിടിയുണ്ടായതെന്ന് നിഗമനം
പേരുനൽകിയത് അമേരിക്കൻ ഗവേഷകൻ തോമസ് ആർ. മക്‌ഗെചിന്റെ ഓർമ്മയ്ക്ക്
ഒരു കി.മീറ്ററിലേറെ വീതിയുള്ള 10 ലക്ഷത്തിലേറെ ഗർത്തങ്ങൾ ചന്ദ്രനിലുണ്ട്. ലക്ഷക്കണക്കിന് ചെറു ഗർത്തങ്ങളുമുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |