SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.30 PM IST

2050ഓടെ 500 കോടിയിലധികം പേർ ജലദൗ‌‌‌ർലഭ്യം നേരിടുമെന്ന് യു എൻ

scarcity-of-water

ജനീവ: 2050 ഓടെ ലോകമെമ്പാടും 500 കോടിയിലധികം പേർ ജലദൗർലഭ്യം നേരിടുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭയുടെ ലോക അന്തരീക്ഷ പഠനകേന്ദ്രം (ഡബ്ല്യിയു.എം.ഒ.) തയ്യാറാക്കിയ ‘ദ സ്റ്റേറ്റ് ഒഫ് ക്ലൈമറ്റ് സർവീസസ് 2021: വാട്ടർ റിപ്പോർട്ട്.

കാലാവസ്ഥ വ്യതിയാനം, വെള്ളപ്പൊക്കം, വരൾച്ച എന്നിവയുൾപ്പെടെ ജലവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങൾ വർദ്ധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

2018ൽ 360 കോടി പേർക്ക് കുറഞ്ഞത് ഒരു മാസമെങ്കിലും ജലദൗർലഭ്യം അനുഭവിക്കേണ്ടി വന്നു. 2050ഓടെ ഇതു 500 കോടി കടക്കും. ചൂടു കൂടുന്നത് ആഗോളതലത്തിൽ വർഷകാലങ്ങളിൽ മാറ്റമുണ്ടാക്കുന്നു. ഇത് ഭക്ഷ്യസുരക്ഷയെയും മനുഷ്യാരോഗ്യത്തെയും ബാധിക്കുന്നു - ഡബ്ല്യിയു.എം.ഒ സെക്രട്ടറി ജനറൽ പ്രൊഫ.പീറ്റെരി താലസ് പറഞ്ഞു.

@ ജലത്തിന്റെ അളവ് കുറയുന്നു

ക​ഴി​ഞ്ഞ​ 20​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ഭൂ​ഗ​ർ​ഭ​ ​ജ​ല​ത്തി​ന്റെ​ ​അ​ള​വ് ​പ്ര​തി​വ​ർ​ഷം​ ​ഒ​രു​ ​സെ​ന്റി​മീ​റ്റ​ർ​ ​എ​ന്ന​ ​തോ​തി​ൽ​ ​കു​റ​യു​ന്നു​ണ്ട്.​ ​അ​ന്റാ​ർ​ട്ടി​ക്ക​യി​ലും​ ​ഗ്രീ​ൻ​ല​ൻ​ഡി​ലു​മാ​ണ് ​ഏ​റ്റ​വും​ ​കു​റ​യു​ന്ന​ത്.​ 2000​ത്തി​നു​ശേ​ഷം​ ​ജ​ല​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ​ 137​ ​ശ​ത​മാ​ന​ത്തി​ന്റേ​യും​ ​വ​ര​ൾ​ച്ച​യു​ടെ​ ​എ​ണ്ണ​ത്തി​ലും​ ​കാ​ല​യ​ള​വി​ലും​ 29​ ​ശ​ത​മാ​ന​ത്തി​ന്റേ​യും​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​യി.​ ​വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളും​ ​ഇ​തു​ ​കാ​ര​ണ​മു​ണ്ടാ​യ​ ​സാ​മ്പ​ത്തി​ക​ ​ന​ഷ്ട​വും​ ​കൂ​ടു​തലും​ ​ഏ​ഷ്യ​യി​ലാ​ണ്.​ ​വ​ര​ൾ​ച്ച​ ​കാ​ര​ണ​മു​ണ്ടാ​യ​ ​മ​ര​ണ​ങ്ങ​ൾ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ലു​ണ്ടാ​യ​ത് ​ആ​ഫ്രി​ക്ക​യി​ലാ​ണെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, WATER REPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360