SignIn
Kerala Kaumudi Online
Monday, 06 July 2026 6.35 AM IST

തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ മൃതദേഹം പൊങ്ങിയ നിലയിൽ

aa

കോഴിക്കോട്: തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ മൃതദേഹം പൊങ്ങിയ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ക്ഷേത്രക്കുളത്തിന്റെ മദ്ധ്യഭാഗത്ത് മൃതദേഹം ഒഴുകിനിൽക്കുന്നത് നാട്ടുകാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മീഞ്ചന്ത അഗ്നി രക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ഇ.ശിഹാബുദ്ദീന്റെ നേതൃത്വത്തിലെത്തിയ സംഘം മൃതദേഹം പുറത്തെടുത്തു. നടുവട്ടം സ്വദേശി ആണെന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പന്നിയങ്കര പൊലീസ് കേസെടുത്തു. മരണകാരണം കണ്ടെത്തുന്നതിനും മൃതദേഹത്തിന്റെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിനുമായി അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ കാണാതായവരുടെ വിവരങ്ങളും സിസി.ടി.വി. ദൃശ്യങ്ങളും ഉൾപ്പെടെ പരിശോധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY