SignIn
Kerala Kaumudi Online
Tuesday, 01 September 2026 6.47 PM IST

കണ്ണൂരിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

READ ENGLISH VERSION

asadh
അറസ്റ്റിലായ പ്രതി ആസാദ്

കണ്ണൂർ: പാനൂരിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിയായ ആസാദിനെയാണ് പാനൂർ പൊലീസ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് പിടികൂടിയത്. നിർമ്മാണ തൊഴിലാളിയായ ഇയാൾ പാനൂരിൽ ജോലി ചെയ്തുവരികയായിരുന്നു.

വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതി അമ്മ വെള്ളമെടുക്കാൻ പോയ സമയത്ത് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അമ്മ തിരിച്ചെത്തിയപ്പോൾ സംഭവം ശ്രദ്ധയിൽപ്പെടുകയും ബഹളം വയ്ക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ഓടിക്കൂടുന്നതിനിടെ ആസാദ് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ കുട്ടിയുടെ അമ്മ പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രദേശവാസികൾക്ക് പ്രതിയെ പരിചയമുണ്ടായിരുന്നതിനാൽ ഇയാളുടെ ഫോട്ടോ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ ആസാദ് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇയാൾ ട്രെയിനിൽ കയറി നാട്ടിലേക്ക് പോയതായും വ്യക്തമായി. തുടർന്ന് റെയിൽവേ പൊലീസിന്റെ സഹായത്തോടെ വിവിധ റെയിൽവേ സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.

ഇതിനിടെ ആസാദ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഇറങ്ങിയതായി പൊലീസ് കണ്ടെത്തി. മൊബൈൽ ഫോൺ ഉപേക്ഷിച്ചിരുന്നതിനാൽ പ്രതിയെ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു. തുടർന്ന് പാനൂർ പൊലീസ് രത്നഗിരിയിലെത്തി നടത്തിയ അന്വേഷണത്തിലാണ് ആസാദിനെ പിടികൂടിയത്. പ്രതിയെ പാനൂരിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

English Summary

A migrant worker, Azad from Uttarakhand, has been arrested in Ratnagiri, Maharashtra, for allegedly sexually assaulting a five-year-old girl in Panoor, Kannur. Panoor police apprehended the construction worker who fled after the incident, tracking him despite him abandoning his mobile phone. He is being brought to Panoor for further legal proceedings.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST, PANUR, CRIME, KANNUR, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY