SignIn
Kerala Kaumudi Online
Saturday, 30 May 2026 3.14 PM IST

പത്താം ക്ലാസ് പാസായവർക്ക് കെഎസ്‌ഇബിയിൽ ജോലി നേടാം; ശമ്പളം 43,000 വരെ, 40 വയസ് കഴിയാത്തവർ അപേക്ഷിക്കൂ

kseb

കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിൽ ഇലക്‌ട്രിസിറ്റി വർക്കർ തസ്‌തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 985 ഒഴിവുകളാണുള്ളത്. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. 2026 ജൂൺ മൂന്നാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 24,000 മുതൽ 43,600 രൂപ വരെയാണ് ശമ്പളം. ഏറ്റവും കൂടുതൽ ഒഴിവുള്ളത് കോഴിക്കോട് ജില്ലയിലാണ് (117). ഏറ്റവും കുറവ് പത്തനംതിട്ടയിലാണ് (24). 18നും 40നും ഇടയിലായിരിക്കണം അപേക്ഷകരുടെ പ്രായപരിധി. പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് നിലവിലുള്ള നിയമമനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. ഇതിന് പുറമേ ഇലക്‌ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ ട്രേഡിൽ സർക്കാർ അംഗീകൃത രണ്ട് വർഷത്തെ നാഷണൽ/ സ്റ്റേറ്റ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പുരുഷ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് അഞ്ച് അടി രണ്ട് ഇഞ്ച് ഉയരവും (157.48 സെന്റിമീറ്റർ) വനിതാ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് നാല് അടി ഒമ്പത് ഇഞ്ച് (144.78 സെന്റിമീറ്റർ) ഉയരവും ഉണ്ടായിരിക്കണം.

സാധാരണ കാഴ്‌ചശക്തി അനിവാര്യമാണ്. വർണാന്ധതയുള്ളവരെ പരിഗണിക്കില്ല. പിഎസ്‌സി നടത്തുന്ന പ്രായോഗിക പരീക്ഷയിൽ ശാരീരികക്ഷമത വിലയിരുത്തും. എഴുത്തുപരീക്ഷ, രേഖാപരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയ്‌ക്കെല്ലാം ശേഷമായിരിക്കും നിയമനം. അപേക്ഷിക്കാൻ ഫീസ് ആവശ്യമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CAREER, KSEB, GOVT JOB, HIGH SALARY JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY