
തുടർ ഭരണം വന്നാലും കുഴപ്പമില്ല. പ്രായമുള്ള പ്രവർത്തകർക്കൊപ്പം ചെറുപ്പക്കാരെയും കൂടുതലായി ഉൾപ്പെടുത്തണം. വോട്ട് രേഖപ്പെടുത്തണം. അവധിയെ ബാധിക്കുന്നതിനാൽ ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയോട് താത്പര്യമില്ല.
(അജിന തമ്പി,
രണ്ടാം വർഷ വിദ്യാർത്ഥിനി,
മണർകാട് സെന്റ് മേരീസ് കോളേജ്)
പരീക്ഷാ സംവിധാനത്തിൽ മാർക്ക് മാത്രം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ ഒഴിവാക്കി, സ്കൂൾ തലത്തിൽ തന്നെ വൊക്കേഷണൽ ട്രെയിനിംഗ് ഉൾപ്പെടുത്തണം. ഡിഗ്രി വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയത് പോലെ, സർക്കാർതലത്തിൽ പ്രൊഫഷണൽ കോഴ്സുകളും സൗജന്യമായി പഠിക്കുവാനുള്ള സാഹചര്യമൊരുക്കണം.
- നവനീത് കൃഷ്ണ.പി.ആർ,
ബിരുദ വിദ്യാർത്ഥി, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം
വോട്ടിംഗിനോട് താത്പര്യമില്ല. നീല മഷി പുരട്ടുന്നത് റീൽസ് ഇടാൻ മാത്രം താത്പര്യം.
(ശ്രുതി എം.ഡി,
ഒന്നാം വർഷ വിദ്യാർത്ഥിനി,
സെന്റ് മേരീസ് കോളേജ് മണർകാട്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |