SignIn
Kerala Kaumudi Online
Thursday, 06 August 2026 3.08 AM IST

ബഷീർ മാഗസിൻ പുരസ്കാരം കോട്ടയം മെഡി.കോളേജിന്

basheer

കോഴിക്കോട്: ബാങ്ക്‌ മെൻസ് ക്ലബിന്റെ നേതൃത്വത്തിലുള്ള ബഷീർ മാഗസിൻ പുരസ്കാരത്തിന് കോട്ടയം ഗവ.മെഡിക്കൽ കോളേജിന്റെ 'അഃ:' മാഗസിൻ അർഹമായി. 10,000രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ' ചാകൊലി' ക്ക് രണ്ടും തിരൂരങ്ങാടി എ.എസ്.എം.ഒ കോളേജിന് മൂന്നാം സ്ഥാനവും ലഭിച്ചു. നാളെ വൈകിട്ട് 5.30ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ബഷീർ അനുസ്മരണത്തിൽ അവാർഡുകൾ വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ ബാങ്ക് മെൻസ് ക്ലബ് പ്രസിഡന്റ് ജെയിംസ് ലാസർ, ജനറൽ സെക്രട്ടറി അർജുൻ.സി, വി.ഗിരീശൻ, കെ.നിധീഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTTAYAM, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA