SignIn
Kerala Kaumudi Online
Thursday, 06 August 2026 3.08 AM IST

ബൈജു.ജി.എസിന് മികച്ച ഫെസിലിറ്റേറ്റർ പുരസ്‌കാരം

award

തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ തിരുവനന്തപുരം ജില്ലയിലെ മികച്ച ഫെസിലിറ്റേറ്റർ പുരസ്‌കാരം സെൻട്രൽ പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം അദ്ധ്യാപകനും യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം നോഡൽ ഓഫീസറുമായ ബൈജു.ജി.എസിന്. ആയിരത്തിലധികം ആശയങ്ങൾക്ക് മാർഗനിർദ്ദേശം നൽകി സംസ്ഥാനതലത്തിൽ സൃഷ്ടിച്ച അസാധാരണ നേട്ടത്തിനുള്ള പ്രത്യേക പുരസ്‌കാരത്തിനും അദ്ദേഹം അർഹനായി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാകളക്ടർ അനുകുമാരി പുരസ്‌കാരങ്ങൾ നൽകി. ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ഒന്നാം റാങ്ക് പുരസ്‌കാരവും സെൻട്രൽ പോളിടെക്നിക് കോളേജിനുവേണ്ടി അദ്ദേഹം ഏറ്റുവാങ്ങി. കെ- ​ഡിസ്‌ക് എക്സിക്യുട്ടീവ് ഡയറക്ടർ സുദീപ് നായർ, വൈ.ഐ.പി പ്രോഗ്രാം ഹെഡ് ബിജു പരമേശ്വരൻ, സീനിയർ പ്രോഗ്രാം എക്സിക്യുട്ടീവ് നിപുൻ രാജ്.എസ്, അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ അഭിജിത്ത് രഞ്ജിത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA