
കാലടി: സംസ്കൃത സർവകലാശാലാ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് വിദ്യാർത്ഥികളെ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. മെബിൻ ജോസ്, ബേസിൽ സ്കറിയ, വിജിസ് ജോയ്, യദുകൃഷ്ണ വിനീഷ് എന്നിവരാണ് ജയിലിലായത്. യൂണിവേഴ്സിറ്റിയിൽ നടക്കുന്ന സമരം ഒത്തുതീർപ്പാക്കാൻ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് വൈസ് ചാൻസലർ സിസ തോമസിനെ ഉപരോധിച്ച സംഘത്തിലുള്ളവരാണ് നാലു പേരും. വി.സിയുടെ പരാതിയും ലഭിച്ചിട്ടുണ്ടെന്ന് കാലടി പൊലീസ് അറിയിച്ചു. 65 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |