
കൊച്ചി: വിദ്യാഭ്യാസ നയരൂപീകരണ സമിതികളിൽ സി.ബി.എസ്.ഇ പ്രതിനിധികളെയും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള (സി.സി.എസ്.കെ), മുഖ്യമന്ത്രി വി.ഡി.സതീശന് നിവേദനം നൽകി. വിദ്യാഭ്യാസ വകുപ്പും സി.ബി.എസ്.ഇ വിദ്യാലയങ്ങളും തമ്മിലുള്ള ആശയവിനിമയത്തിനും ഏകോപനത്തിനും സ്ഥിരം സംവിധാനം രൂപീകരിക്കണമെന്നും നിവേദനത്തിലുണ്ട്. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ, സി.സി.എസ്.കെ ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത്, സോണൽ പ്രസിഡന്റ് ഫാ. ജോണി കാഞ്ഞിരത്തിങ്കൽ, എൻ. നീലകണ്ഠൻ, ഡോ. ഹാരിഷ്, ഫാ. സാംജി വടക്കേടം എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |