SignIn
Kerala Kaumudi Online
Thursday, 06 August 2026 3.08 AM IST

പി.എസ്. പ്രശാന്തിന്റെയും അജികുമാറിന്റെയും റിമാൻഡ് നീട്ടി

court

കൊല്ലം∙ ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പത്തിലെ സ്വർണം അപഹരിച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബോർഡ് മുൻ അംഗം എ.അജികുമാർ എന്നിവരുടെ റിമാൻഡ് ഈമാസം 19 വരെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത് നീട്ടി. ജുഡീഷ്യൽ റിമാൻഡ് കാലാവധി അവസാനിച്ചതോടെയാണ് കോടതിയിൽ ഹാജരാക്കിയത്.

കഴിഞ്ഞമാസം 23നാണ് ഇരുവരെയും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച ഒരു ദിവസത്തേക്ക് എസ്.ഐ.ടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. 2019ലെ ക്രമക്കേട് മറയ്ക്കാനാണ് കഴിഞ്ഞ വർഷം ദ്വാരപാലക ശില്പപാളികളുടെ അറ്റകുറ്റപ്പണിയ്ക്ക് വീണ്ടും ശ്രമിച്ചതെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. കഴിഞ്ഞ വർഷം ശില്പങ്ങളിലെ 12 പാളികൾ സ്വർണം പൂശാനായി കൊണ്ടുപോയതിൽ 4 പാളികളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത് കവർന്നെന്നും ശിൽപ പീഠത്തിലെ പാളികളിൽ നിന്ന് സ്വർണം അപഹരിച്ചെന്നും എസ്.ഐ.ടി ആരോപിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA