SignIn
Kerala Kaumudi Online
Friday, 17 July 2026 3.31 AM IST

അതിവേഗ റെയിൽ:ക്രൗഡ് ഫണ്ടിംഗ് ഫലപ്രദമെന്ന് ഇ.ശ്രീധരൻ

a

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിക്കായി ജനങ്ങളിൽ നിന്ന് ഓഹരി സമാഹരിക്കുന്ന ക്രൗഡ് ഫണ്ടിംഗ് ഫലപ്രദമാണെന്ന് മെട്രോമാൻ ഇ.ശ്രീധരൻ പറഞ്ഞു. മലപ്പുറത്ത് പദ്ധതി വിശദീകരിച്ചപ്പോൾ നിരവധിയാളുകൾ പണം നിക്ഷേപിക്കാൻ താത്പര്യമറിയിച്ചു. അഞ്ചു വർഷം കൊണ്ട് 24000കോടി രൂപയാണ് പദ്ധതിക്കായി ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിക്കേണ്ടത്. ഗുഡ്സ് ട്രെയിൻ അതിവേഗ പാതയിൽ ഓടിക്കാൻ കഴിയില്ല. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി റെയിൽവേ അനുമതി ലഭിക്കാനിടയില്ല. അതിവേഗ റെയിൽപ്പാതയിൽ ചരക്കു നീക്കവും നടത്തണമെന്നായിരുന്നു പദ്ധതിയെക്കുറിച്ച് പഠിച്ച വിദ്ഗദ്ധസമിതിയുടെ ശുപാർശ. സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറാണ്. മന്ത്രിസഭയ്ക്ക് മുമ്പാകെ അതിവേഗ റെയിൽ പദ്ധതി അവതരിപ്പിക്കാൻ താത്പര്യമുണ്ടെന്നും ശ്രീധരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: E SREEDHARN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA