SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.42 AM IST

ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അക്കാദമിക് കൗൺസിലറാകാം

a

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് പാനൽ വിപുലീകരിക്കുന്നതിനായി വിവിധ വിഷയങ്ങളിൽ നിശ്ചിത യോഗ്യതയുള്ള അധ്യാപകരെ (അക്കാദമിക് കൗൺസിലർമാരെ) ക്ഷണിക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 30 വരെ ദീർഘിപ്പിച്ചു.കോളേജ് /യൂണിവേഴ്സിറ്റി സർവീസിലുള്ളവർക്കും, വിരമിച്ചവർക്കും, അദ്ധ്യാപകരാകാൻ യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. അവധി ദിവസങ്ങളിലാണ് പഠനകേന്ദ്രങ്ങളിൽ കൗൺസിലിംഗ് സെഷനുകൾ നടക്കുന്നത്. യൂണിവേഴ്സിറ്റി നിശ്ചയിച്ചിട്ടുള്ള നിരക്കിൽ മണിക്കൂർ അടിസ്ഥാനത്തിലാണ് വേതനം കണക്കാക്കുക.താല്പര്യമുള്ളവർക്ക് https://content.sgou.ac.in/rp/public/ വഴി അപേക്ഷ സമർപ്പിക്കാം. നിലവിൽ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് പാനലിൽ അംഗങ്ങളായിട്ടുള്ള അക്കാഡമിക് കൗൺസിലർമാർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.കൂടുതൽ വിവരങ്ങൾക്ക് - 0474 2966841 / 9188909901.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA